മലപ്പുറം: പിഞ്ചുകുഞ്ഞിൻറെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മലപ്പുറം പുൽപ്പറ്റക്ക് സമീപം ഒളമതിലിലാണ് സംഭവം. മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെയാണ് കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
ഒളമതിൽ സ്വദേശി മിനി(45) യെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മിനി തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി അറിയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.