പൂന: പൂന ട്വൻറി 20 പരമ്പരയിൽ ഇംഗ്‌ളണ്ടിനെതിരെയുള്ള നാലാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 181 റൺസ് എടുത്ത് ഇന്ത്യ മികച്ച സ്‌കോർ പണിതു.
അർദ്ധ സെഞ്ചുറിയുടെ അകമ്പടിയോടെ ഹാർദ്ദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. റിങ്കു സിംഗ് 30 റൺസും അഭിഷേക് ശർമ്മ 29 റൺസുമെടുത്തു ടീമിന് മികച്ച പിന്തുണ നൽകി.
12 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ റിങ്കു സിംഗും അഭിഷേക് ശർമയും ചേർന്നാണ് കര കയറ്റിയത്. സ്‌കോർ 57 ൽ നിൽക്കെ അഭിഷേകും 79 ൽ നിൽക്കെ റിങ്കു സിംഗും മടങ്ങിയെങ്കിലും പിന്നീടെത്തിയ ഹാർദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ഇരുവരും കൂടി ആറാം വിക്കറ്റിൽ 87 റൺസാണ് ടീമിന് സമ്മാനിച്ചത്.
ഇംഗ്ളണ്ടിന് വേണ്ടി സാഖിബ് മഹമൂദ് മൂന്നു വിക്കറ്റും ജാമി ഓവർട്ടൺ രണ്ടു വിക്കറ്റുമെടുത്തു.