റിയാദ്: പ്രമുഖ നടനും നാടക കലാകാരനുമായ മുഹമ്മദ് അൽത്വവിയാൻ അന്തരിച്ചു. നാടകത്തിൻറെ ഷെയ്ഖ് എന്നറിയപ്പെടുന്ന അൽത്വവിയാൻ തന്റെ 79ാം വയസ്സിലാണ് ജീവിതത്തോട് വിട പറയുന്നത്. ഗൾഫിലും വിശിഷ്യാ സൗദിയിലും നാടക കലാ രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിയായിരുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പേക്ഷക മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ കലാകാരൻ കൂടിയാണ് അൽത്വവിയാൻ. അരനൂറ്റാണ്ടുകാലം അരങ്ങിൽ സജീവമായ അദ്ദേഹത്തിന്റെ വിയോഗം കലാസമൂഹത്തിന് വലിയ നഷ്ടം തന്നെയാണ്. ബുറൈദയിൽ ജനിച്ച അൽത്വവിയാൻ വിദേശങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. താഷ് മാ താഷ്, ഡെവിൾസ് ഗെയിം തുടങ്ങിയ ടെലിവിഷൻ പരമ്പരകളാണ് അദ്ദേഹത്തെ ജനമനസ്സുകളിലെത്തിച്ചത് .