ന്യൂഡൽഹി: പാർട്ടിയെ പ്രതിരോധത്തിലാക്കി കൂടുതൽ എംഎൽഎമാർ രാജിക്കൊരു ങ്ങുന്നതായി വാർത്ത. ദൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എംഎൽഎമാർ രാജി വെക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം എട്ട് എംഎൽഎമാരാണ് രാജിവെച്ചത്. ഇവർ ബിജെപിയുമായി ചർച്ച നടത്തിയതായും വാർത്തയുണ്ട്.
പാലം എംഎൽഎ ഭാവന ഗൗർ, ബിജ് വാസൻ എംഎൽഎ ഭൂപിന്ദർ സിംഗ് ജൂൺ, ത്രിലോകപുരി എംഎൽഎ രോഹിത് മെഹ്‌റൗളിയ, കസ്‌തൂർബാ നഗർ എംഎൽഎ മദൻ ലാൽ, ജാനക് പുരി എംഎൽഎ രാജേഷ് റിഷി, ആദർശ് നഗർ എംഎൽഎ പവൻ കുമാർ ശർമ എംഎൽഎ നരേഷ് യാദവ് എന്നിവർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ഈ തെരെഞ്ഞെടുപ്പിൽ 20 സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടി വിടാൻ സാധ്യതയുള്ളതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
സ്ഥാനമോഹികളാണ് പാർട്ടി വിട്ടത്. അവരുടെ പോക്ക് പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കില്ല എന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.