മലപ്പുറം: ഡ്രഗ്‌സ്, സൈബർ ക്രൈം;അധികാരികളേ, നിങ്ങളാണ് പ്രതികൾ എന്ന പ്രമേയത്തിൽ എസ്എസ്എഫ് സംസ്ഥാനത്തുടനീളം പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ലഹരിക്കെതിരെ ജനകീയ പ്രതിരോധം ആവശ്യപ്പെട്ടാണ് മാർച്ച്. കേരളത്തിലെ 14 ജില്ലകളിലെയും നീലഗിരി ജില്ലകളിലെയും പോലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തിയത്.
കേരളത്തിൽ ലഹരി വ്യാപനമാകുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ട്. സാമൂഹിക രംഗത്തും ആരോഗ്യരംഗത്തും ലഹരി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അധികാരികളെ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ മുന്നോട്ട് വരണമെന്നും എസ്എസ്എഫ് അവശ്യപെട്ടു. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിൽ ദൃശ്യമാധ്യമങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല.
സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസുമാരും വ്‌ളോഗർമാരും ലഹരിക്കെതിരെ ശക്തമായി പ്രതികരിക്കണം. കാലോചിതവും ശാസ്ത്രീയവുമായ പാരന്റിംഗ് പ്രായോഗികമാക്കാൻ രക്ഷിതാക്കളും ശ്രമിക്കണം. വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളിൽ സാമൂഹിക ബോധവും ധാർമികമൂല്യങ്ങളൂം പരിശീലിപ്പിക്കാൻ അധ്യാപകർക്ക് കഴിയണം. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ലഹരിക്കെതിരെ എങ്ങിനെയൊക്കെ പ്രതികരിക്കാമെന്ന് സ്വയം മനസ്സിലാക്കി രംഗത്തിറങ്ങണമെന്നും എസ്എസ്എഫ് ആവശ്യപ്പെട്ടു.