തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സുമാർക്ക് അവസരം. ഇന്റെൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകളുളളത്. നോർക്ക റൂട്ട്സ് വഴിയാണ് റിക്രൂട്മെന്റ് നടത്തുന്നത്.
ബിഎസ്‌സിയിൽ ബിരുദമോ ബിരുദാനന്തര ബിരുദവും സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ളാസിഫിക്കേഷനും എച് ആർ ഡി അറ്റസ്‌റ്റേഷനും ഡാറ്റഫ്ളോ പരിശോധനയും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
വ്യക്തികതാവിവരങ്ങൾക്ക് പുറമെ വിദ്യാഭ്യാസം, പ്രവർത്തി പരിചയം, പാസ്പോർട്ട് എന്നിവകളുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകൾ വഴിയാണ് അപേക്ഷക്കേണ്ടത്. 2025 ഫെബ്രുവരി 15 നകം അപേക്ഷ സമർപ്പിക്കണം.
ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. അപേക്ഷകർ നേരത്തെ SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ആകരുത്. ആറു മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് വേണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾ നോർക്കയുടെ റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ നിന്നും ലഭിക്കും. ഇന്ത്യയിൽ നിന്നും 1800-425-3829 ഈ നമ്പറിൽ വിളിക്കാം. +91 88020112345 എന്ന നമ്പറിൽ വിദേശത്തുനിന്നും ബന്ധപ്പെടാവുന്നതാണ്