34.2 C
Saudi Arabia
Monday, August 25, 2025
spot_img

അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; അസം സ്വദേശി അടിയേറ്റു മരിച്ചു.

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോട്ടയത്ത് ഒരാൾ മരിച്ചു. അസം സ്വദേശി ലളിത്(24) ആണ് മരിച്ചത്. അസം സ്വദേശി ജസ്റ്റിനെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ഏഴുമണിക്ക് കുറിച്ചി മുട്ടത്ത് കടവിലായിരുന്നു സംഭവം.

കുറിച്ചിയിലെ ഫ്ലോർ മാറ്റ് നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. താമസസ്ഥലത്ത് മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ജസ്റ്റിൻ ഇരുമ്പ് പൈപ്പ് കൊണ്ട് ലളിതിനെ ആക്രമിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ജസ്റ്റിനെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി. ലളിതിൻറെ മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപതിയിലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles