കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിലാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. വേങ്ങൂർ രാജഗിരി വിശ്വ ജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ കുറിപ്പും സമീപത്തുനിന്ന് ലഭിച്ചു.
കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയാണ്(21) മരിച്ചത്. രാജഗിരി വിശ്വ ജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജില മൂന്നാം വർഷ ബിബിഎ വിദ്യാർഥിയായിരുന്നു. മാതാപിതാക്കളോട് മാപ്പ് പറയുന്ന രീതിയിൽ അവരെ അഭിസംബോധന ചെയ്‌തു കൊണ്ടാണ് കുറിപ്പ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)