41.6 C
Saudi Arabia
Friday, August 22, 2025
spot_img

മൂന്ന് ദിവസത്തെ സന്ദർശനത്തിന് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

കൽപറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി മൂന്ന് ദിവസത്തെ സന്ദർശനത്തിന് വായനാട്ടിലെത്തും. ഫെബ്രുവരി എട്ടുമുതൽ 10 വരെയാണ് എം പി വയനാട്ടിലുണ്ടായിരിക്കുക. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമത്തിൽ അവർ പങ്കെടുക്കും.

നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് തലങ്ങളിലുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാഞ്ചിമാർ, ജില്ലാ നേതാക്കൾ തുടങ്ങിയവരുമായി പ്രിയങ്ക ഗാന്ധി ചർച്ച നടത്തും.

ഫെബ്രുവരി എട്ടിന് രാവിലെ 9.30 ന് മാനന്തവാടി നാലാം മൈൽ എ എച് ഓഡിറ്റോറിയത്തിലും 12ന് സുൽത്താൻ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും രണ്ടിന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം നടക്കുക

Related Articles

- Advertisement -spot_img

Latest Articles