തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മകൻ അച്ഛനെ വെട്ടി കൊന്നു. ബുധനാഴ്‌ച രാത്രിയാണ് സംഭവം. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് ശേഷം പ്രതി പ്രജിൻ ജോസ് പോലീസിൽ കീഴടങ്ങി. ചൈനയിൽ മെഡിസിന് പഠിച്ചിരുന്ന മകൻ കോവിഡിന് ശേഷഷം പഠനം നിർത്തുകയായിരുന്നു.
സ്വതന്ത്രമായി ജീവിക്കാൻ കുടുംബം അനുവദിക്കുന്നില്ലെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വൈകിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും