41.6 C
Saudi Arabia
Friday, August 22, 2025
spot_img

അഗസ്റ്റിൻ ബാബുവിന് ഒഐസിസി യാത്രയയപ്പ് നൽകി

ജിദ്ദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അഗസ്റ്റിൻ ബാബുവിന് (ബാബു ചക്കിയത്ത്) ഒഐസിസി ജിദ്ദ റീജിണൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒഐസിസി സനായിയ്യ കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും നേതൃരംഗത്ത് സജീവ സനിധ്യമായിരുന്നു ബാബു.

ഒഐസിസി പ്രവാസി ഹെൽപ് ഡെസ്‌ക് പ്രവാസി സേവന കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗത്തൽ ഒഐസിസി വെസ്റ്റേൺ റീജിണൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല പാറക്കൽ ഉപഹാരം നൽകി
അലി തേക്കുതോട്, അനിൽകുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, രാധാകൃഷ്‌ണൻ കാവുമ്പായ്, നാസർ കോഴിക്കോട്, ഹർഷദ് ഏലൂർ എറണാകുളം, ഷിബു കാളികാവ്, ഷമീർ നദ്‌വി തിരുവനന്തപുരം, അബ്ദുൽ ഖാദർ ആലുവ തുടങ്ങി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles