42 C
Saudi Arabia
Tuesday, August 26, 2025
spot_img

കാസർകോട്ട് ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. പുലർച്ചെ 1.35 നാണ് ഭൂചലനം ഉണ്ടായത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ അഞ്ച് സെക്കൻറ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.

കട്ടിലുകൾ ഉൾപ്പടെ കുലുങ്ങിയതായും നാട്ടുകാർ പറഞ്ഞു. മാലോം, നർക്കിലക്കാട്, തടിയൻ വളപ്പ്, പാരംകല്ലു ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിദഗ്‌ദ സംഘം സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles