ന്യൂഡൽഹി: കാൽനൂറ്റാണ്ടിന് ശേഷം ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. തുടക്കം മുതലേ ബിജെപി തന്നെയായിരുന്നു മുന്നിൽ. ഇടക്ക് എഎപിയുമായി ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ബിജെപി തന്നെ ലീഡ് തിരിച്ചു പിടിച്ചു. കോൺഗ്രസിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
തെരെഞ്ഞെടുപ്പ് നടന്ന 70 സീറ്റിൽ 46 സീറ്റിൽ ബിജെപിയും 24 സീറ്റിൽ എഎപിയും ലീഡ് ചെയ്യുകയാണ്. ഒരിടത്തുപോലും കോൺഗ്രസിന് ലീഡ് ചെയ്യാനായില്ല. തുടക്കത്തിൽ ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് അതും നഷ്ടപെടുകയാണുണ്ടായത്.
കെജ്‌രിവാളിനെ അഴിമതിക്കാരനായി ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ ബിജെപി തിരിച്ചുവരവ് നടത്തിയത്. അഴിമതി വിരുദ്ധനെന്ന കെജ്‌രിവാളിന്റെ പ്രതിഛായ തകർത്തുകൊണ്ടാണ് ഡൽഹിയിൽ ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. മുൻ മുഖ്യമന്ത്രി കെജ്‌രിവാളും മുഖ്യമന്തി അതിഷി മാർലേനയും മുൻ മന്ത്രി മനീഷ് സിസോദിയും ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആദ്യം മുതലേ പിന്നിട്ട പോവാനുള്ള കാരണവും ഇത് തന്നെയായിരുന്നു.