മലപ്പുറം: എനിക്കൊരു സ്വപ്‌നമുണ്ട്; വൈറലായി നജീബ് കാന്തപുരം എംഎൽഎയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ഓഫർ തട്ടിപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം രാജി വെക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ മാർച് നടത്തിയിരുന്നു. “കള്ളാ കുള്ളാ നജീബേ” എന്ന രീതിയിൽ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലായിരുന്നു മുദ്രാവാക്യങ്ങൾ
ഓഫർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരത്തിനെതിരെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു. പുലാമന്തോൾ സ്വദേശി അനുപമയുടെ പരാതിയിലായിരുന്നു കേസ്. പകുതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരാതി. സാമ്പത്തിക തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചാർത്തിയാണ് കേസെടുത്തത്. നജീബിന്റെ പരാതിയിലും പോലീസ് കേസടുത്തിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റ്