റിയാദ്: നൂറ് രാജ്യങ്ങളിൽ നിന്നായി 40000 പേർ പങ്കെടുത്ത റിയാദ് മാരത്തോണിന് പ്രൗഢ സമാപനം. സൗദിയിലെ ഏറ്റവും വലിയ കായിക മത്സരമായ റിയാദ് മാരത്തോൺ ശനിയാഴ്‌ച പൂർത്തിയായി. രാവിലെ 6.25 ന് ആരംഭിച്ച റിയാദ് മരത്തോണിന് ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. നിറഞ്ഞ ആവേശത്തോടെ ബോളിവോഡ് സിറ്റിയിലെ കിങ്‌ഡം അരീനയിലാണ് താരങ്ങൾ ഒത്തുകൂടിയത്.
സ്പോർട്സ ഫോർ ഓൾ എക്സ്പോയുടെ ഭാഗമായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചത്. ശക്തമായ മത്സരാന്തരീക്ഷത്തിൽ ഫുൾ മാരത്തോൺ വിഭാഗത്തിൽ (42 കി മീ) പുലർച്ചെയാണ് മത്സരം ആരംഭിച്ചത്. 21 കിലോമീറ്ററിന്റെ ഹാൽഫ് മാരത്തോൺ 7.75 നും ആരംഭിച്ചു. തുടക്കാർക്കും കുട്ടികൾക്കുമുള്ള നാല് കിലോമീറ്റർ മത്സരം രാവിലെ 11.20 നാണ് തുടക്കമായത്. പങ്കാളികളുടെ സുരക്ഷയും സുഗമമായ ഓട്ടവും ഉറപ്പു വരുത്താൻ പല റോഡുകളും അടച്ചിടുകയും വഴി തിരിച്ചുവിടുകയും ചെയ്‌തിരുന്നു.
മരത്തോണിന്റെ ഭാഗമായി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കാണികളുടെയും സന്ദർശകരുടെയും വിവിധയിനം മത്സരങ്ങൾ മാരത്തോണിന് ആവേശം പകർന്നു