പാലക്കാട്: പാലക്കാട് ഉപ്പും പാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പും പാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവ് രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോലന്നൂർ സ്വദേശികളായ ദമ്പതികൾ രണ്ടാഴ്‌ച മുമ്പാണ് ഉപ്പും പാടത്തേക്ക് താമസം മാറിയത്. വീട്ടിൽ പരസ്പരം വഴക്കിടുന്നതിനിടയിൽ രാജൻ ചന്ദ്രികയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിച്ചതാണെന്നാണ് അറിയുന്നത്.
കുടുംബവഴക്കിനെ തുടർന്ന് നേരത്തെയും രാജൻ ഭാര്യയെ പരിക്കേൽപിച്ചിരുന്നു. താഴെ നിലയിൽ നിന്നായിരുന്നു ഇവർ വഴക്കിട്ടിരുന്നത്. ശബ്ദം കേട്ട് മുകളിൽ നിന്നും മകൾ താഴേക്ക് വന്നപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജന് മാനസിക പ്രശ്നങ്ങലുണ്ടെന്നു പോലീസ് പറഞ്ഞു.