മലപ്പുറം: മലപ്പുറം മിനി ഊട്ടിയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച രാവിലെയാണ് അപകടം നടന്നത്. കൊട്ടപ്പുറം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥികളാണ് മരണപ്പെട്ട മുഫീദും വിനയാകും. ഇരുവരും ബൈക്കിൽ മിനി ഊട്ടിയിലേക്ക് വരികയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.