കൽപറ്റ: മാരക മയക്കുമരുന്നുമായി യുവാവ് വയനാട്ടിൽ പിടിയിലായി. പൊഴുതന അച്ചൂരാനം അമ്പലകൊല്ലി വീട്ടിൽ ശ്യാംജിത്താണ്(27) അറസ്റ്റിലായത്. കൽപറ്റ പോലീസും ലഹരി വിരുദ്ധ സ്‌കോഡും ചേർന്നാണ് പ്രതിയെ പിടിച്ചത്. ശനിയാഴ്‌ച വൈകീട്ടോടെ പിണങ്ങോട് നിന്നും പിടിയിലായ ശ്യാംജിത്തിൽ നിന്നും പത്ത് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്നും മയക്കുമരുന്ന് പിടികൂടി. കാർ പരിശോധനയിൽ കാറിന്റെ സൈഡ് മിററിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ഫരീദ്(25) ചെന്ത്രാപിന്നി ഈസ്‌റ്റ് സ്വദേശി സാബിത്(21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. .
റെഡിമെയ്‌ഡ് വസ്ത്ര വിൽപനയുടെ മറവിൽ ഇവർ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ ആർക്കൊക്കെയാണ് വിൽപന നടത്തിയത് എന്നെല്ലാം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.