കട്ടക്ക്: ട്വൻറി 20ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യക്ക് പരമ്പര നേടാനായത്.
ഇന്നത്തെ മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ജയത്തിന്റെ ഊർജ്ജം. ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തിറക്കി.
ഇംഗ്ളണ്ടിന്റെ 305 റൺസെന്ന വിജയലലക്ഷ്യം 33 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറി കടന്നു.