റിയാദ്: ദീർഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യൂസഫ് കാക്കഞ്ചേരിക്ക് മിഅയുടെ സ്നേഹാദരവ്. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) അംഗങ്ങൾ യൂസഫ് കാക്കഞ്ചേരിയെ പൊന്നാടയടയണിയിച്ചു. അബ്‌ദുറഹീം നിയമസഹായസമിതി മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിലാണ് ആദരവ് നൽകിയത്.
ചടങ്ങിൽ ‘മിഅ’ പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ, സെക്രട്ടറി സഫീറലി തലപ്പിൽ, ട്രഷറർ ഉമറലി അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നാട അണിയിച്ചത്. അബ്‌ദുറഹ്‌മാൻ നിയമ സഹായ സമിതി ചെയർമാൻ സിപി മുസ്ഥഫ, പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവ്വൂർ, മിഅ മുഖ്യ രക്ഷാധികാരിയും നിയമ സഹായ സമിതി കൺവീനറുമായ അബ്‌ദുല്ല വല്ലാഞ്ചിറ, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, നാസർ വണ്ടൂർ, സമീർ കല്ലിങ്ങൽ, റിയാസ് വണ്ടൂർ സംബന്ധിച്ചു.