റിയാദ്: മെട്രോയുടെ ഓറഞ്ച് ലൈനിൽ പുതിയ രണ്ട് സ്റ്റേഷൻ കൂടി പ്രവർത്തന സജ്‌ജമായി. സാലിഹിയ സുൽത്താന സ്റ്റേഷനുകളാണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്. ഞായറാഴ്‌ച മുതലാണ് ഓറഞ്ച് ലൈനിലെ രണ്ട് സ്റ്റേഷനുകളും തുറന്നതെന്ന് റിയാദ് പൊതു ഗതാഗത വകുപ്പ് അറിയിച്ചു.
മൊത്തം 85 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതാണ് റിയാദ് മെട്രോ. ബാക്കിയുള്ള 11 ലൈനും വൈകാതെ തന്നെ യാത്രക്കാർക്കായി തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.