മുംബൈ: ഇൻസ്റ്റാഗ്രാം പോളിൽ കൂടുതൽ കൂടുതൽ വോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. യുവാവ് കൗമാരക്കാരനായ സുഹൃത്തിനെ കുത്തി കൊന്നു. മഹാരാഷ്ട്രയിലെ വർദ്ദ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
ഹിമാൻഷു ചിമ്നെയും മാനവ് ജുംനാകെയും ചേർന്ന് ഇൻസ്റ്റഗ്രാമിൽ പോളിംഗിന്റെ ഭാഗമായി വോട്ട് തേടി സ്റ്റോറി പങ്കു വെച്ചിരുന്നു. ഇതിൽ ഹിമാൻഷു ചിമ്നെക്ക് സുഹൃത്തിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചത് തർക്കത്തിൽ കലാശിച്ചിരുന്നു.
പ്രശ്‌നപരിഹാരത്തിന് രണ്ടു പേരും കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നം കൂടുകയും മാനവ് ജുംനാകെ ഹിമാൻഷുവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.