ശ്രീനഗർ: കാശ്‌മീരിൽ നിയന്ത്രണ രേഖക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. പട്രോളിംഗ് നടത്തുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അഖ്‌നൂർ സെക്ടറിലാണ് സംഭവം നടന്നത്.
ഗുരുതരമായിപരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സൈനികനും ഒരു ഉദ്യോഗസ്ഥനുമാണ് വീര മൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവസ്ഥലത്ത് കൂടുതൽ സൈനികരെത്തി പരിശോധന നടത്തി വരികയാണ്.