കൊച്ചി: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമം. ചൊവ്വാഴ്‌ച ഉച്ചക്കാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ആലുവ യു സി കോളേജിന് സമീപം സ്നേഹതീരം റോഡിലാണ് സംഭവം.
ഇരുചക്ര വാഹനത്തിലെത്തിയ മുപ്പത്തടം സ്വദേശി അലി യുവതിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഉടനെ ഓടി രക്ഷപെട്ടു. പിന്നലെ തുടർന്നെത്തിയ അലി യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി.
ചൂണ്ടി സ്വദേശി ടെസിയാണ് ആക്രമണത്തിന് ഇരയായത്. അലിയും ടെസിയും പരസ്പരം സ്നേഹത്തിലായിരുന്നു. ടെസി ഫോണിൽ ബ്ലോക്ക് ചെയ്‌തതാണ് അലിയെ പ്രകോപിതനാക്കിയത്. ടെസിയുടെ പരാതിയിൽ അലിക്കെതിരെ പോലീസ് കേസെടുത്തു.