31.8 C
Saudi Arabia
Monday, July 7, 2025
spot_img

പത്തനംതിട്ടയിൽ വയോധിക കിണറ്റിൽ വീണു; നാട്ടുകാർ രക്ഷപെടുത്തി

പത്തനംതിട്ട: കോഴഞ്ചേരിയിൽ കിണറ്റിൽ വീണ വയോധികയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച ഉച്ചയോടെ തെക്കമ്മല ട്രയഫന്റ് ജങ്ഷന് സമീപം നാടുവിലേതിൽ ഗൗരി(92) യാണ് കിണറ്റിൽ വീണത്.

ജലക്ഷാമം കാരണത്താൽ കിണറിലെ ജലനിരപ്പ് അറിയാൻ വേണ്ടി കസേരയിൽ കയറി കിണറിലേക്ക് എത്തിനോക്കുകയായിരുന്നു. അതിനിടയിൽ കാൽ വഴുതിയാണ് കിണറ്റിൽ വീണത്. മുപ്പതടിയോളം ആഴമുണ്ട് കിണറിന്. അയൽവാസിയും പഞ്ചായത്ത് മെമ്പറും കൂടി പോലീസിൽ വിവരം അറിയിചെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷ[പ്രവർത്തനം ആരംഭിച്ചിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ വയോധികയെ കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.

 

Related Articles

- Advertisement -spot_img

Latest Articles