റിയാദ്: പരിശീലനം പൂർത്തിയാക്കിയ 360 വനിതാ സൈനികർ കൂടി പട്ടാളത്തിന്റെ ഭാഗമായി. സൈന്യത്തിലെ ഏഴാമത്തെ വനിതാ ബാച്ചാണിത്. റിയാദിലെ വിമൻസ് ട്രെയിനിംഗ് സെൻട്രലിൽ നിന്നാണ് ഇവർ ബിരുദമെടുത്ത് പ്രായോഗിക പരിശീലനം പൂർത്തിയാക്കിയത്. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമിയുടെ നേതൃത്വത്തലായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്.
2019 മുതലാണ് സൗദിയിൽ വനിതകളെ പട്ടാളത്തിന്റെ ഭാഗമാക്കിയത്. ഏഴു ബാച്ചുകളിയായി നിരവധി വനിതകൾ ഇതിനകം തന്നെ പട്ടാളത്തിന്റെ ഭാഗമായിട്ടുണ്ട്. യുവതീയുവാക്കൾക്ക് ഒരുപോലെ പട്ടാളത്തിലേക്ക് ചേരാനുള്ള അവസരം ഇപ്പോഴുണ്ട്.