17.8 C
Saudi Arabia
Tuesday, February 24, 2026
spot_img

സൗദിയിൽ ടൂറിന് കൂട്ടായി ഇനി “സാറ” ഉണ്ടാകും.

റിയാദ്: കൃത്രിമ ബുദ്ധിയിലെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ടൂറിസത്തോടുള്ള സൗദി ടൂറിസം അതോറിറ്റി “സ്പിരിറ്റ് ഓഫ് സൗദി അറേബ്യ” പ്ലാറ്റ്‌ഫോമിലൂടെ സൗദി ടൂറിസത്തിനായുള്ള സ്മാർട്ട് ടൂർ ഗൈഡായ “സാറ” എന്ന ഡിജിറ്റൽ സംവിധനം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ലീപ്പ് 2025 സമ്മേളനത്തിലാണ് “സാറ” പുറത്തിറക്കിയത്.

സൗദി ടൂറിസത്തെ കുറിച്ചുള്ള സമ്പന്നമായ വിവരങ്ങളും മികച്ച ശുപാർശകളും നൽകിക്കൊണ്ട് വിനോദസഞ്ചാരികളെ സഹായിക്കുന്ന സംവേദനാത്മക അനുഭവമായിരിക്കും സാറ നൽകുക. സൗദി സംസ്കാരവുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ, നിരവധി പ്രധാന ഭാഷകളിൽ കൃത്രിമ-ബുദ്ധി സാങ്കേതിക വിദ്യ വഴി ഇത് സംയോജിപ്പിക്കുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വിനോദസഞ്ചാരികളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള സൗദി ടൂറിസം അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് “സാറ” പുറത്തിറക്കിയത്.

സ്മാർട്ട് ടൂറിസത്തിലും ടൂറിസം നവീകരണത്തിലുമുള്ള സൗദി ടൂറിസത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് “സാറ”. ടൂറിസം നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനും, സംരംഭകരെ പ്രാപ്തരാക്കുന്നതിനും,മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം കാരണമാകുമെന്നാണ് കണക്കാക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles