റിയാദ്: 2025 ലെ ഹജ്ജ് ഉദ്ദേശിക്കുന്ന അഭ്യന്തര തീർഥാടകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹജ്ജ് മന്ത്രാലയം പുറപ്പെടുവിച്ചു. എല്ലാ തീർത്ഥാടകരും മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടണം. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്ക് രജിസ്ട്രേഷന് മുന്ഗണനയുണ്ടായിരിക്കും.
ദുൽഹജ്ജ് പത്താം തിയ്യതി വരെ വാലിഡിറ്റിയുള്ള തിരിച്ചറിയൽ കാർഡുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സൗദി പൗരന്മാരുടെ തിരിച്ചറിയൽ കാർഡോ വിദേശികൾക്ക് ഇക്കാമയോ ഉപയോഗിച്ച് ഏകികൃത പാക്കേജ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്. 14 പേരെ വരെ ഒരു ഗ്രൂപിൽ ഉൾപ്പടുത്താവുന്നതാണ്. അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകണം.
കൃത്യതയില്ലാതെ അപേക്ഷളും തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകളും തിരസ്‌കരിക്കുന്നതായിരിക്കും. ഓൺലൈനിൽ നൽകുന്ന അപേക്ഷകളിൽ കാലതാമസം വന്നാലും രജിസ്ട്രേഷൻ തടയപ്പെടും. ഹജ്ജുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചതിന് ശേഷം രജിസ്ട്രേഷൻ റദ്ദാക്കിയാൽ അടച്ച തുക തിരികെ ലഭിക്കുകയില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടണം.
നേരത്തെ നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ മാത്രമേ മക്ക, മദീന, മറ്റു പണി സ്ഥലങ്ങൾ സന്ദർശിക്കാൻ അനുവദിക്കുകയുള്ളൂ. ബസ്‌യാത്രകൾക്കും താമസങ്ങൾക്കും മറ്റും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ മാത്രമേ പുറപ്പെടാൻ പാടുള്ളൂ. വിമാന യാത്ര ഷെഡ്യൂളുകളും കൃത്യമായിരിക്കണം.
നുസ്‌ക് പോർട്ടൽ വഴിയോ ആപ്ലികേഷൻ വഴിയോ ഹജ്ജ് പെർമിറ്റ് പ്രിൻറ് എടുത്ത് ഹാർഡ് കോപ്പിയും ഹജ്ജ് വേളകളിൽ മുഴുവനും ക്യു ആർ കോഡുള്ള പെർമിറ്റ് കയ്യിൽ കരുതണം .
ഹജ്ജിന്റെ ബാക്കിയുമുള്ള ഫീസ് നുസ്‌ക് ആപ് വഴിയോ ഡിജിറ്റലായോ അയക്കാവുന്നതാണ്. ഹജ്ജ് കരർ നിബന്ധനകൾ ലംഘിക്കുന്നത് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ മുഹർമ് 15ന് സമർപ്പിക്കേണ്ടതാണ്.