ജുബൈൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗീകൃത പ്രവാസി സംഘടനയായ ഇന്ത്യൻ ഒവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ന്റെ ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ചു.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ്, സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് എന്നിവർ നേതൃത്വം നൽകിയ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എബി ജോൺ ചെറുവക്കൽ (പ്രസിഡന്റ്)
അൻസാർ എം.കെ- കർണാടക (വർക്കിംഗ് പ്രസിഡന്റ്), ഖലീദ് കൊല്ലം, ഇക്ബാൽ കാവൂർ – കർണാടക (വൈസ് പ്രസിഡന്റുമാർ) അബ്ദുൽ റഹ്‌മാൻ ആലപ്പുഴ (ജനറൽ സെക്രട്ടറി), സുരേഷ് കണ്ണൂർ, സലീം ഷെയ്ഖ്- കർണാടക (സെക്രട്ടറിമാർ),ഷൈല കുമാർ(ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ബൈജു അഞ്ചൽ (ജീവകാരുണ്യ വിഭാഗം കൺവീനർ),സുനിൽ തോമസ് (വെൽഫെയർ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
നാഷണൽ കമ്മിറ്റി പ്രതിനിധികളായ ഇക്ബാൽ കാവൂർ (കർണാടക), നസ്സാറുദ്ധീൻ പുനലൂർ,അസർ എം.കെ (കർണാടക) തുടങ്ങിയവർ പങ്കെടുത്തു.
ജുബൈലിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് റമസാനിൽ “മെഗാ ഇഫ്താർ” സംഘടിപ്പിക്കുമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാനിയാസ് കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബൈജു അഞ്ചൽ സ്വാഗതവും സുനിൽ തോമസ് നന്ദിയും പറഞ്ഞു.