28.5 C
Saudi Arabia
Friday, August 22, 2025
spot_img

ജുബൈൽ മലയാളി സമാജം റമദാൻ കിറ്റ് വിതരണ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു.

ജുബൈൽ: ജുബൈൽ മലയാളി സമാജം വർഷം തോറും നടത്തിവരാറുള്ള റമദാൻ കിറ്റിന്റെ വർഷത്തെ വിതരണ ഉദ്ഘാടനം നടന്നു. ജുബൈൽ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ ഉദ്ഘാടനം നിരവഹിച്ചു.

സിറ്റി ഫ്ലവർ സ്പോൺസർ ചെയ്ത കിറ്റുകൾ മാനേജർ ഹനീഫയിൽ നിന്നും കുൽഫി ബ്രോസ്റേർഡ് സ്പോൺസർ ചെയ്ത കിറ്റുകൾ ഉടമ ഷാജഹാനിൽ നിന്നും മലയാളി സമാജം പ്രവർത്തകരായ രാജേഷ് കായംകുളം, മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ, ഷാജഹാൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിക്കുന്ന പ്രവാസിക്കൾക്ക് നൽകാൻ വേണ്ടി ആലപ്പുഴ അസോസിയേഷൻ (സവ) കൈമാറിയ ബ്ലാങ്കേറ്റുകളും ബെഡ് ഷീറ്റുകളും ചടങ്ങിൽ ഏറ്റുവാങ്ങി.

നൗഷാദ് പി കെ, നിസാം യാകൂബ്, നിസാർ ഇബ്രാഹിം, നൗഷാദ് തിരുവനന്തപുരം, നസീർ തുണ്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് നടന്ന കലാപരിപാടിയിൽ  മുബാറക് ഷാജഹാൻ, ഡോ നവ്യ വിനോദ്, നീതു, രഞ്ജിത്, മഹേഷ്‌, ആദിലക്ഷ്‌മി തുടങ്ങിയവർ വിവിധ പരിപാടികൾ  അവതരിപ്പിച്ചു

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടന്റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles