25.2 C
Saudi Arabia
Friday, October 10, 2025
spot_img

തെലങ്കാനയിൽ തുരങ്ക ദുരന്തം; നിരവധി തൊഴിലാളികൾ കുരുങ്ങി കിടക്കുന്നു.

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കം തകർന്നു വീണ് നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന തുരങ്കമാണ് തകർന്നു വീണത്. നിരവധി തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതായി അറിയുന്നു. നിർമ്മാണ കമ്പനി അവരുടെ കണക്കുകൾ ശേഖരിച്ചു വരികയാണ്. ആറ് പേരെങ്കിലും ചുരുങ്ങിയത് അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

തുരങ്ക നിർമാണം നടക്കുന്നത് അമരാബാദിലാണ്. നാഗർ കുർണൂൽ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനൽ പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്റെ ഇടതു ഭാഗം തകർന്ന് വീഴുകയായിരുന്നു എന്നാണ് ഔദ്യോഗിക വിവരം.

അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഢി ഞെട്ടൽ രേഖപ്പെടുത്തി. അപകടത്തിൽ നിരവധിപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ജില്ലാ കലക്ടർ, പോലീസ് സൂപ്രണ്ട്, ഫയർ ഫോയ്‌സ്, ഇറിഗേഷൻ ഡിപ്പാർട്മെൻറ് എന്നിവരോട് ഉടൻ സ്ഥലത്തെത്താനും കളക്ടർ നിർദ്ദേശിച്ചു.

ജലസേചന വകുപ്പ് മന്ത്രി എൻ ഉത്തം കുമാറും മറ്റു ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര കൽക്കരി മന്ത്രി ജ. കിഷൻ റെഡ്ഢിസംസ്ഥാന സർക്കാരിൽ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles