17.8 C
Saudi Arabia
Tuesday, February 24, 2026
spot_img

സൗദി സ്ഥാപക ദിനം മെക്ക് 7 ജിദ്ദ അസീസിയ ഏരിയയിൽ ആഘോഷിച്ചു.

ജിദ്ദ: പ്രവാസികൾക്ക് അന്നം തരുന്ന അവരുടെ രണ്ടാമത്തെ വീടായ സൗദിയുടെ സ്ഥാപക ദിനം ജിദ്ദാ അസീസിയ ഏരിയ മെക് 7 ഉചിതമായി ആഘോഷിച്ചു. അംഗങ്ങൾ എല്ലാവരും യൂണിഫോമിന് മുകളിൽ സ്ഥാപകദിന ബാഡ്ജ് ധരിച്ചാണ് വ്യായാമത്തിൽ പങ്കെടുത്തത്.

വ്യായാമത്തിന് ശേഷം സദസ്സ്യർക്ക് മുഹമ്മദലി കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സലാഹ് കാരാടൻ യോഗം നിയന്ത്രിച്ചു കൊണ്ട് ചെയ്ത പ്രസംഗത്തിൽ ഓരോ പ്രവാസിയും ഇവിടത്തെ ഭരണ കൂടത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും നമ്മുടെ നാട്ടിലെ പട്ടിണി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ചത് പ്രവാസികളാണെന്നും അത് ജിസിസി രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നമുക്ക് ജോലി നൽകിയതു കൊണ്ടാണെന്നും പറഞ്ഞു. ഈ രാജ്യത്തെ നിയമത്തിനനുസരിച്ച് നമ്മൾ ജീവിക്കണമെന്നും ഒരു കാരണവശാലും നിയമത്തിന്നെതിരായ ഒരു പ്രവർത്തിയും ഭാഗവാക്കാകരുതെന്നും ഓർമിപ്പിച്ചു.

യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സാദിഖ് പാണ്ടിക്കാട് സൗദിയുടെ ചരിത്രവും ഇന്ന് എത്തി നിൽക്കുന്ന കുതിക്കുന്ന വളർച്ചയും അറബിയിലും മലയാളത്തിലും അവതരിപ്പിച്ചു. സൗദി 2030 വിഷ്യനിലൂടെ ലോകത്തിൻ്റെ ഒന്നാം സ്ഥാനത്തെത്തുമെന്നും അത് നാം ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. നിയോൺ സിറ്റിയെ പോലുള്ള ദീർഘ വീക്ഷണമുള്ള കാഴ്ചപ്പാടാണ് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടപ്പാക്കി കൊണ്ടിരിക്കുന്നത്. പ്രവാസികളായ നമ്മെയും വികസന പാതയിൽ കൂടെപിടിക്കുന്നതിൻ്റെ ഉദാഹരണമാണ് പ്രവാസികൾക്ക് സ്വന്തമായി കച്ചവടം ചെയ്യുന്നതിനുള്ള ലൈസൽസ് പ്രക്രിയ ലഘൂകരിച്ചത്. അള്ളാഹു സൽമാൻ രാജാവിനും കിരീടാവകാശിക്കും ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ – ആമീൻ

യോഗത്തിൽ ആശംസ നേർന്നു കൊണ്ട് സഈദ് പുളിക്കൽ, ആരിഫ് മുഹമ്മദ്‌, വീരാൻ കുട്ടി മാസ്റ്റർ, നദീം സിദ്ധീഖി, യൂസുഫ് കരുളായിദസതഗീർ എന്നിവർ സംസാരിച്ചു. ട്രൈനർമാരായ നൗഷാദ് കോഡൂർ, മുഹമ്മദ് അലി കുന്നുമ്മൽ, റഷീദ് മാളിയേക്കൽ എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു.

പുതുതായി മെക് 7 ട്രൈനിംഗ് മേഖലയിലേക്ക് കടന്നു വന്ന ആരിഫ്, സുബൈർ അരിബ്ര, അബ്ദുൽറസാഖ് എന്നിവർക്ക് മെഡലുകൾ നൽകി പ്രോത്സാഹിപ്പിച്ചു. അസീസിയ ഗ്രൂപ്പിന് പ്രചോദനം നൽകുന്ന സാദിഖ് പാങ്ങിക്കാടിന് സലാഹ് കാരാടൻ മൊമെൻ്റോ നൽകി ആദരിച്ചു.

ബാൾ പാസ്സിംഗ്, ഷൂട്ടൗട്ട് മത്സരങ്ങളിൽ വിജയിച്ച അബ്ദുൽ ജബ്ബാർ, മൊയ്തീൻ കുട്ടി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സദസ്സിന് നൗഷാദ് കോടൂർ നന്ദി രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles