ജുബൈൽ: മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് വേണ്ടി ജുബൈൽ മലയാളി സമാജം നടത്തിവരുന്ന റമസാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സൗദിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജുബൈൽ കെഎംസിസി സീനിയർ നേതാവ് ഹമീദ് പയ്യോളി ഉദ്ഘാടനം ചെയ്തു.
രാജേഷ് കായംകുളം, ബൈജു അഞ്ചൽ, തോമസ് മാത്യു മാമുടാൻ, ഷഫീഖ് താനൂർ എന്നിവരെ സേവന പ്രവർത്തനങ്ങൾക്കുള്ള കൺവീനർമാർ ആയി തിരഞ്ഞെടുത്തു. ഭക്ഷണ പദാർത്ഥാങ്ങൾക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് ജുബൈൽ മലയാളി സമാജം അംഗങ്ങളെ സമീപിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൂസാ അറക്കൽ, നസ്സാറുദീൻ പുനലൂർ എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും അറിയിച്ചു.