ജുബൈൽ: “ഏലിവേറ്റ് 2025” ൻറെ ഭാഗമായി കെ.എം.സി.സി ജൂബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റിന് ഉജ്ജ്വല സമാപനം. ഫിഫ് അറീന സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു, ഡോ. ഫവാസ് ആദ്യ പെനാൽട്ടി കിക്ക് എടുത്തു. അബു കെ പി(എച് എം ടി) കെ എം സി സി ജുബൈൽ സിറ്റി ഏരിയ ടീമിന്റെ ജേഴ്സി പ്രകാശനം നിർവ്വഹിച്ചു. ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച അലയൻസ് എഫ്‌സി കിമ്മിച്ചി മാർട്ട് ടൂർണമെന്റിന്റെ വിജയികൾ ആയി കിരീടം ഉയർത്തി. ശക്തമായ പോരാട്ടത്തിനൊടുവിൽ കെ.എം.സി.സി ജൂബൈൽ ദാഖിൽ മഹദൂദ് ടീം റണ്ണേഴ്സ്-അപ്പ് ആയി. സോനാ ഗോൾഡ് & ഡയമണ്ട്സ് സ്പോൺസർ ചെയത വിന്നേഴ്സ് ട്രോഫിയും സഫ്‌റോൺ റെസ്റ്ററെന്റ് സ്‌പെൻസർ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും വിജയികൾക്ക് കൈമാറി. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി റാഫി കൂട്ടയി, വൈസ്പ്രസിഡന്റ് ഷിബു കവലയിൽ, അബൂബക്കർ കാസർകോട്, സെൻട്രൽ ഏരിയ കമ്മിറ്റി നേതാക്കൾ ചേർന്ന് വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.
ഷിയാസ് താനൂർ ടൂർണമെന്റ് നിയന്ത്രിച്ചു, സിറ്റി കമ്മിറ്റിയുടെ നേതാക്കളായ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി, സെക്രട്ടറി ഷാഫിക്ക് താനൂർ, ട്രഷറർ മുജീബ് കോഡൂർ, ചെയർമാൻ ഡോക്ടർ ഫവാസ്, ഹബീബ് റഹ്‌മാൻ, ഇല്യാസ് പെരിന്തൽമണ്ണ, റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, റഷീദ് ഒട്ടുമ്മൽ, ബാവ ഹുസൈൻ, റഷീദ് അലി, സമദ് കണ്ണൂർ എന്നിവർ ടൂർണമെന്റിന് നേതൃത്ത്വം നൽകി.