28.5 C
Saudi Arabia
Friday, August 22, 2025
spot_img

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ രക്തദാനം

ജിദ്ദ: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) രക്തദാനം നടത്തി. ജിദ്ദ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്കിൽ നടന്ന രക്തദാനത്തിൽ നിരവധി ജെ.ടി.എ പ്രവർത്തകർ പങ്കെടുത്തു ” ജീവിതം നൽകുന്ന നാടിന് ജീവരക്തം ” എന്ന പ്രമേയം ജെ.ടി.എ ഉൾക്കൊള്ളുന്നത്തിന്റെ ഭാഗമായാണ് ഇത്തരം മഹത് പ്രവർത്തനങ്ങൾ എന്ന് ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട് അഭിപ്രായപെട്ടു. സാമൂഹികവും സാംസ്കാരികവുമായ പ്രതിബദ്ധത നിറഞ്ഞ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ പ്രവർത്തകരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ അറിയിച്ചു.

ഷിഹാബ് താമരക്കുളം, മുജീബ് കന്യാകുമാരി, രജികുമാർ, സാജിത എന്നിവർ നേതൃത്വം നൽകി മാജാസഹിബ് ഓച്ചിറ, നവാസ് ബീമാപള്ളി, അനിൽ വിദ്യാധരൻ, മസൂദ് ബാലരാമപുരം, ഷെഫിൻ കടക്കൽ, ഷാനവാസ് പത്തനംതിട്ട, ആഷിർ കൊല്ലം, പ്രിൻസ് അയത്തിൽ, സുൽഫിക്കർ കൊല്ലം, സിയാദ് ചുനക്കര, അബ്ദുൽ ഹഖ്, ഹകീം, ചാമിന്ത, അൻവർ, സിമി സുകുമാരപിള്ള, ലിസി വർഗ്ഗീസ്, എന്നിവർ രക്ത ദാനത്തിൽ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles