റിയാദ് : തലശ്ശേരി ചേറ്റംകുന്നിൽ പ്രവർത്തിച്ച് വരുന്ന തറവാട് ഫിസിയോ-ന്യൂറോ തെറാപ്പി സെന്ററിലെ രോഗികളുടെ സേവനത്തിന് വേണ്ടി എം.പി ഫണ്ടിൽ നിന്നും ഒരു ആംബുലൻസ് അനുവദിച്ച് തരുവാൻ വടകര പാർലിമെന്റ് എം.പി ഷാഫി പറമ്പിലിന് നിവേദനം നൽകി.
നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തറവാട് ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷൻ റിയാദ് ചാപ്റ്റർ ഭാരവാഹികളാണ് റിയാദിൽ ഹ്രസ്യ സന്ദർശനത്തിന് എത്തിയ എം.പി യെ സന്ദർശിച്ച് തറവാടിന്റെ സേവന പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും രോഗികളുടെ സേവനത്തിന് ആംബുലൻസിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ആംബുലൻസ് ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എം.പി ഉറപ്പ് നൽകി.
തറവാട് റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഹാരിസ് പി.സി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക മെമ്പറും റിയാദ് ചാപ്റ്റർ സെക്രട്ടറിയുമായ അബ്ദുൽ ഖാദർ മോച്ചേരി, ട്രഷറർ ഫിറോസ് ബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌ക്കർ വി.സി, ഷഫീക്ക് ലോട്ടസ്, ഷമീർ മൈലാടാൻ എന്നിവർ അനുഗമിച്ചു.
2009 ൽ തലശ്ശേരി പരിസരപ്രദേശികളായ സുമനസ്സുകളുടെ കൂട്ടായ്മയിൽ സൗദിയിലെ ജിദ്ദയിൽ നിന്ന് ഉൽഭാവനം ചെയ്ത ഒരു സംരംഭമാണ് തറവാട്. വിവിധങ്ങളായ ജനസേവന പ്രവർത്തനങ്ങളുമായി അഗതി മന്ദിരം, ഡയാലിസിസ് സെൻറർ, കുട്ടികളുടെ തെറാപ്പി, ഫിസിയോ-ന്യൂറോ തെറാപ്പി തുടങ്ങി അഞ്ചോളം സ്ഥാപനങ്ങൾ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.