33.3 C
Saudi Arabia
Friday, August 22, 2025
spot_img

ബിജെപിയോട് ആശയപരമായി യോജിപ്പില്ല; ശശി തരൂർ

ന്യൂഡൽഹി: ബിജെപിയോട് ആശയപരമായി യോജിപ്പില്ലെന്ന് ശശി തരൂർ. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നയം വ്യക്തമാക്കിയത്. ദ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ വിശദീകരണം.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ ആശയങ്ങളും ചരിത്രങ്ങളുമുണ്ട്. മറ്റൊരു പാർട്ടിയുടെ ആശയവുമായി യോജിക്കാൻ കഴിയുന്നില്ലെങ്കിൽ അതിൽ ചേരാതിരിക്കുന്നതാണ് നല്ലത്. പക്ഷെ സ്വതന്ത്രമായി നിൽക്കാൻ എനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് പ്രകടിപ്പിക്കാൻ കഴിയാത്ത മികവ് ബിജെപി പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കേരളത്തിലും നല്ല പ്രകടനമാണ് ബിജെപി കാഴ്‌ചവെച്ചത്. കോൺഗ്രസ് കേഡർ പാർട്ടിയല്ല. ബൂത്തുതലങ്ങളിൽ സംഘടനയില്ല. നേതാക്കന്മാർ ധാരാളമുണ്ട്. എന്നാൽ പ്രവർത്തകർ ഇല്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പദ്ധതിയെ ഞാൻ എതിർക്കുകയാണ്. അത് ഭരണഘടനാ വിരുദ്ധമാണ്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയുഷ് ഗോയലും ബ്രിടീഷ് ട്രേഡ് സെക്രട്ടറി ജൊനാതൻ റൈനോൾഡ്‌സുമായുള്ള ചിത്രം തരൂർ പങ്കു വെച്ചിരുന്നു. ഇന്ത്യ യുകെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചക്ക് ശേഷമാണ് ഇരുവർക്കുമൊപ്പം തരൂർ സെൽഫി എടുത്തത്.

 

Related Articles

- Advertisement -spot_img

Latest Articles