39.8 C
Saudi Arabia
Friday, August 22, 2025
spot_img

കാശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. സുന്ദർബനി സെക്ടറിലെ ഫാൾ ഗ്രാമത്തിൽ വെച്ചാണ് സൈനിക വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. രജൗരിയിൽ നിയന്ത്രണ രേഖക്ക് സമീപമാണ് സംഭവം.

വനത്തോട് ചേർന്നുള്ള പാതയിലൂടെ പോകുന്ന വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. ഭീകരർ രണ്ട് റൗണ്ട് വെടിയുതിർത്തു. ആർക്കും അപായമുള്ളതായി അറിവായിട്ടില്ല.

ശക്തമായ രീതിയിൽ സൈന്യം തിരിച്ചടിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles