ആലപ്പുഴ: ടാര്‍ജെറ്റ് തികക്കാന്‍ വ്യാജ കേസുകളെടുക്കുന്നുവെന്ന പരാതിയില്‍ ഉന്നതതല അന്വേഷണം. ചേര്‍ത്തല പോലീസിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തണമെന്ന പ്രാഥമിക നടപടിക്രമം പോലും പാലിക്കാതെയാണ് പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നടക്കാവ് റോഡില്‍ നടന്ന ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി കവലക്ക് സമീപം എന്നായിരുന്നു പോലീസ് രേഖപ്പെടുത്തിയിരുന്നത്. ഈ സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് പോലീസ് വിഷയം ഗൗരവമായെടുത്തിരുന്നത്.
പോലീസിന്റെ ഇത്തരം നടപടിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.