യാമ്പു: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ മെമ്പർഷിപ് കാമ്പയിൻ പൂർത്തിയാക്കി യൂണിറ്റ്, ഡിവിഷൻ കമ്മിറ്റികൾക്ക് ശേഷം യാമ്പു റീജനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വാർഷിക കൗൺസിൽ മദീന പ്രൊവിൻസ് സംഘടനാ കാര്യാ സെക്രട്ടറി ഹക്കീം ;പൊന്മള ഉത്ഘാടനം ചെയ്തു. കെകെ മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മദീന പ്രൊവിൻഡ് പബ്ലിക്കേഷൻ സെക്രട്ടറി അഷ്റഫ് പാലക്കാട് സംസാരിച്ചു. നാഷണൽ എക്സികുട്ടീവ് അംഗം മുഹിയുദ്ധീൻ സഖാഫി പള്ളിപ്പുറം കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.
പുതിയ സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളായി കെ.കെ. മുഹമ്മദ് സഖാഫി ജീലാനി നഗർ (പ്രസി.), അബ്ദുറഹ്മാൻ മയ്യിൽ (ജനറൽ സെക്രട്ടറി ), റഫീഖ് താനൂർ (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഡെപ്യൂട്ടി പ്രസിഡന്റുമാർ: ഫിറോസ് മിസ്ബാഹി എടക്കര (ഓപറേഷനൽ അഫയേഴ്സ്), മുഹമ്മദ് നെച്ചിയിൽ (സോഷ്യൽ സർവിസ്), ഇസ്മാഈൽ മദനി പെരിന്താറ്റിരി (ഹ്യുമൺ റിസോഴ്സ് ഡെവലപ്മെന്റ്), ശാഹുൽ ഹമീദ് കണ്ണൂർ, സഫീർ തലശ്ശേരി, ഷാഫി പനങ്ങാട്ടൂർ, അബൂബക്കർ കുന്നംകുളം, ഫിറോസ് ചെട്ടിപ്പടി, സിറാജ് പരപ്പങ്ങാടി, അലി വയനാട്, അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, സുൽഫിഖർ കൊല്ലം, അബ്ദുൽ ലത്തീഫ് തിരൂർ, ഷുഹൈബ് വലിയോറ (കാബിനറ്റ് സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
അലി കളിയാട്ട് മുക്ക് സ്വാഗതവും അബ്ദുറഹ്മാൻ മയ്യിൽ നന്ദിയും പറഞ്ഞു.