ലക്‌നോ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക റിപോർട്ടർ രാഘവേന്ദ്ര ബാജ്‌പേയെ(35)യാണ് അക്രമികൾ വെടിവെച്ചു കൊന്നത്. ശനിയാഴ്‌ച സീതാപൂർ-ഡൽഹി ദേശീയ പാതയിൽ വെച്ചായിരുന്നു സംഭവം. ഇമാലിയ സുൽത്താൻ പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെംപൂർ റെയിൽവേ ക്രോസിനടുത്തുള്ള ഓവർബ്രിഡ്‌ജിൽ വെച്ചു ബൈക്കിലെത്തിയ സംഘം വേദി വെച്ച് കൊല്ലുകയായിരുന്നു.
തോളിലും നെഞ്ചിലുമായി മൂന്നു വെടിയുണ്ടകൾ രാഘവേന്ദ്ര ബാജ്‌പേയെയുടെ ശരീരത്തിൽ തുളച്ചു കയറി. അക്രമികൾ സംഭവത്തിന് ശേഷം സംഭവ സ്ഥലത്തുനിന്നും മോട്ടോർ സൈക്കിളിൽ രക്ഷപെട്ടു. നാട്ടുകാരുടെ സഹായത്തോടെ രാഘവേന്ദ്ര ബാജ്‌പേയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാഘവേന്ദ്ര ബാജ്‌പേയെയിക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി കാളുകൾ ലഭിച്ചിരുന്നതായി കുടുംബം അറിയിച്ചു. മൃതദേശം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് പറഞ്ഞു.