തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുക്കും. ഗാന്ധി-നാരായണഗുരു കൂടികാഴ്‌ചയുടെ ശതാബ്‌ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുക.
തിരുവനന്തപുരം സത്യൻ സ്‌മാരക ഹാളിൽ ബുധനാഴ്‌ച നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉത്ഘാടനം ചെയ്യും. വിഎം സുധീരനായിരിക്കും പരിപാടിയുടെ അധ്യക്ഷൻ.
കെപിസിസിയുടെ ക്ഷണം ലഭിച്ചതിനെ തുടർന്നാണ് സുധാകരൻ പരിപാടിയിൽ സംബന്ധിക്കുന്നത്. സിപിഐഎം വേദികളിൽ നിന്ന് പോലും വിട്ടു നിൽക്കുന്ന സുധാകരൻ കെപിസിസി പരിപാടിയിൽ സംബന്ധിക്കുന്നത് ഇതിനകം ചർച്ചയായിട്ടുണ്ട്.