30.4 C
Saudi Arabia
Thursday, August 21, 2025
spot_img

കേന്ദ്രകമ്മിറ്റിഅംഗം രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി

അൽകോബാർ: പതിനാറു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേന്ദ്രകമ്മിറ്റി അംഗവും, കോബാർ റാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം കോബാർ മേഖല ഓഫിസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കോബാർ മേഖല മേഖല രക്ഷാധികാരി അരുൺ ചാത്തന്നൂരും, സെക്രട്ടറി ബിജു വർക്കിയും ചേർന്ന് രവി ആന്ത്രോടിന് നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അധ്യക്ഷത വഹിച്ച യോഗത്തിൽ നവയുഗം നേതാക്കളായ ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീൺ വാസുദേവൻ, രഞ്ജിതാപ്രവീൺ, മീനു അരുൺ, ഷെന്നി, മെൽബിൻ, സാജി അച്ചുതൻ, ഇബ്രാഹിം, സഹീർഷാ, സുധീ എന്നിവർ ആശംസപ്രസംഗം നടത്തി.

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കിഴക്കൻഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമിൽ കമ്പനിയിലെ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻ്റിൻ ജോലി ചെയ്തു വരികയായിരുന്നു. നവയുഗംസാംസ്കാരികവേദിയിൽ രൂപീകരണകാലം മുതൽ മെമ്പർ ആയ രവി, ദമ്മാമിലെ കലാ,സാംസ്ക്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. നവയുഗം റാക്ക യൂണിറ്റ് സെക്രെട്ടറി, കോബാർ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ സബിത, മക്കളായ അമൃത, ആരുഷ് എന്നിവർ അടങ്ങുന്നതാണ് രവിയുടെ കുടുംബം. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles