കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശ്ശേരി സ്വദേശിനി മായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ജിജോ ജോണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെത്തിയ ആശാ വർക്കർമാരാണ് മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ചൊവ്വാഴ്‌ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ ഭാര്യയുടെ തലക്ക് അടിക്കുകയായിരുന്നുവെന്ന് ജിജോ ജോൺ പോലീസിൽ മൊഴി നൽകി. സംഭവ സ്ഥലത്ത് കുട്ടമ്പുഴ പോലീസ് പരിശോധന തുടരുകയാണ്. കൊലപാതകത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീയാണ് മായ. സ്നേഹിച്ചു വിവാഹം ചെയ്തവരാണ് ഇരുവരും.