ജിദ്ദ: രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ ന്യൂനപക്ഷങ്ങൾക്ക് പുരോഗതി കൈവരിക്കാനും മുഖ്യധാരയിൽ നിലകൊള്ളാനും പ്രയത്നിച്ച പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് അഹമ്മദ് പാളയാട്ട് പറഞ്ഞു. ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ നിരവധി നേട്ടങ്ങൾ സമുദായത്തിന് നേടിക്കൊടുക്കുകയും ഇതര സമൂഹങ്ങളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിക്കൊപ്പമെത്താനും ജനാധിപത്യ മാർഗത്തിൽ മുസ്ലിംലീഗ് സമുദായത്തെ പ്രാപ്‌തമാക്കിയതായും മുഖ്യ പ്രഭാഷണം നടത്തിയ അരിമ്പ്ര അബൂബക്കർ വിശദീകരിച്ചു.
ഷറഫിയ മൊണാൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ജിദ്ദ-കൊയിലാണ്ടി മണ്ഡലം കെഎംസിസിയുടെ ഇഫ്താർ സംഗമത്തിലും മുസ്ലിംലീഗ് സ്ഥാപകദിനാചരണ പരിപാടിയിലും സംസാരിക്കുകയായിരുന്നു ഇരുവരും.
വിപി മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാടുകുന്ന്, ലത്തീഫ് കൊടുവള്ളി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, ഹസ്സൻ കോയ പെരുമണ്ണ, സുബൈർ വാണിമേൽ എന്നിവർ ആശംസകൾ നേർന്നു. സിദ്ധീഖ് സിപി, നൗഷാദ് കൊയിലാണ്ടി, സൈനുദ്ധീൻ പയ്യോളി, ഡോ.റഹ്മാൻ, ഫായിസ് നന്തി, സിദ്ധീഖ് പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ഹനീഫ മൊയ്‌ദു അധ്യക്ഷത വഹിച്ച പരിപാടിക്ക് അബ്ദുൽ വഹാബ് സ്വാഗതവും മൻസൂർ മൂടാടി കൃതജ്ഞതയും രേഖപ്പെടുത്തി.