തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ പാലം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടു പേർക്ക് ദാരുണാന്ത്യം. വർക്കല അയന്തി പാലത്തിനടുത്താണ് അപകടം ഉണ്ടായത്. വർക്കല സ്വദേശി കുമാരി (65) സഹോദരിയുടെ മകൾ അമ്മു (15) എന്നിവരാണ് മരിച്ചത്.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു അയന്തിയിൽ റെയിൽവേ പാളത്തിന് സമീപമുള്ള വലിയ മേലേതിൽ ക്ഷത്രത്തിൽ പൊങ്കാല ഇടുന്നതിനുള്ള തെയ്യാറെടുപ്പുകൾ നടത്തി വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ചവരുടേ മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബുധനാഴ്‌ച രാത്രി പത്ത് മണിക്കാണ് സംഭവം. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയിൽവേ പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.