കോഴിക്കോട്: കുണ്ടായിത്തോടിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരണപെട്ടു. ഫറോക് കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മരണപ്പെട്ടത്.
മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ഗിരീഷിന് മര്ദനമേൽക്കുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് മർദനത്തിന് കാരണമെന്നാണ് അറിയുന്നത്.