24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ ഡോസ് മരുന്ന് നൽകി; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം കൂടുതൽ ഡോസുള്ള മരുന്ന് നൽകിയതിനെ തുടർന്ന് കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം അമിത ഡോസുള്ള മരുന്ന് നൽകിയതായി പരാതി. മരുന്ന് കഴിച്ചതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. കുട്ടിയുടെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും അമിത ഡോസുള്ള മറ്റൊരു മരുന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി ഷമീറിന്റെ മകനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

സംഭവുമായി ബന്ധപ്പെട്ട് പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെത്തു.

 

Related Articles

- Advertisement -spot_img

Latest Articles