ന്യൂഡൽഹി: മഹിപാൽപുരിലെ ഹോട്ടലിൽ വിദേശ വനിതയെ കൂട്ട ബലാൽ സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. കൈലാഷ്, വസീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്.
പ്രതികളിലൊരാളായ കൈലേഷും ബ്രിട്ടീഷ് യുവതിയും സമൂഹ മാധ്യമം വഴി പരിചയമുള്ളവരാണ്. ഇന്ത്യയിൽ സന്ദർശത്തിനെത്തുമ്പോൾ പ്രതിയെ കാണാമെന്നു യുവതി പറഞ്ഞിരുന്നു. ഗോവയും മഹരാഷ്ട്രയും മാത്രമേ യുവതിക്ക് സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നുള്ളൂ. എന്നാൽ തനിക്ക് അങ്ങോട്ട് വരൻ സാധിക്കില്ലെന്ന് അറിയിച്ചു യുവതിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഡൽഹിയിലെത്തിയ യുവതിക്കൊപ്പം മദ്യപിച്ച ശേഷം ഹോട്ടലിലെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ യുവതി ചെറുത്തതോടെ സുഹൃത്തിനെ വിളിച്ചു വരുത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയിരുന്നു.
ഡൽഹി പോലീസ് ബ്രിട്ടീഷ് ഹൈകമ്മീഷണറെ വിവരം അറിയിച്ചിട്ടുണ്ട്.



