28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഖുർആനിന്റെ സത്ത ഉൾകൊള്ളാൻ മനുഷ്യൻ തയ്യാറാവണം : ഐ സി എഫ് ജുബൈൽ “ഖുർആൻ ഡി ലീഡർ” ഇഫ്‌താർ സംഗമം.

ജുബൈൽ : മനുഷ്യരുൾപ്പടയുള്ള സകല ജീവജാലകങ്ങളുടെയും സർവോത്മക പുരോഗതിയാണ് ഖുർആൻ മുന്നോട്ട് വെക്കുന്ന മാനവിക ഉത്തരാവാദിത്വമെന്നും അതിനായുള്ള മാർഗനിർദേശങ്ങളാണ് ഖുർആനിന്റെ ഉള്ളടക്കമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) ജുബൈൽ സംഘടിപ്പിച്ച “ഇഖ്‌റഹ്” ഇഫാതർ സെമിനാർ.

പ്രപഞ്ചത്തെ വായിക്കാനും അതിലൂടെ പ്രബുദ്ധത നേടാനും ഉൽബോധിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ഖർആനിന്റെ ആകെ തുക മനുഷ്യ ജീവന്റെ വിജയത്തിനുള്ള മാർഗ്ഗനിർദശങ്ങളാണ്. സകലമാന മനുഷ്യർക്കും വഴികാട്ടിയായ ഖുർആനിന്റെ സത്ത ഉൾകൊണ്ട് ആ അർത്ഥത്തിൽ വിശുദ്ധ ഖുർആനെ പരിചയപ്പെടുത്താൻ വിശ്വാസികൾ തയ്യാറാകണമെന്ന് “ഖുർആൻ ദി ലീഡർ” എന്ന എന്ന വിഷയത്തിൽ സന്ദേശ പ്രഭാഷണം നടത്തിയ ഐ സി എഫ് ദമാം ദഅവ പ്രസിഡന്റ് സിദ്ധീഖ് ഇർഫാനി അഭിപ്രായപ്പെട്ടു.

ഐ സി എഫ് നാഷണൽ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഉമർ സഖാഫി മൂർക്കനാട് പ്രർത്ഥന നടത്തി ആരംഭിച്ച ഇഫ്‌താർ സംഗമം ലോക കേരളാ സംഭാഗം നിസാർ ഇബ്രാഹിം ഉത്ഘടണം നിർവഹിച്ചു. സക്കറിയ (നവോദയ) ശംഷുദ്ദീൻ പള്ളിയാളി (കെ എം സി സി) , നിയാസ് എൻ പി ( ഓ ഐ സി സി) ഹനീഫ (സിറ്റി ഫ്‌ളവർ) നൗഫൽ (ഐ എം സി സി ) എന്നിവർ ആശംസകൾ അറിയിച്ചു. ജുബൈലിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശിഹാബ് കായംകുളം , ബൈജു അഞ്ചൽ, ജലീൽ കൊടുവള്ളി, ഷുക്കൂർ ചാവക്കാട് എന്നിവർ സന്നിഹിതരായിരുന്നു.

ഐ സി എഫ് ജുബൈൽ റീജിണൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ കൊടിഞ്ഞി  സ്വാഗതവും ഹാർമോണി ആൻഡ് എമിനൻസ് സെക്രട്ടറി നൗഫൽ ചിറയിൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles